‘ഉപ്പ് ‘ അകാലത്തിൽ ജീവിതത്തിൽ നിന്നും പടിയിറങ്ങിപ്പോയ രാജലക്ഷ്മിയുടെ കവിത
”പരാലംബയിവൾ താങ്ങുമ്പോൾ മുറുമുറുക്കുന്നു ശയ്യ. നരച്ച പകൽ ജനാലക്കീറിലൂടെറിയുന്നു പുച്ഛാഗ്നി രസം. ആരാണുടയവർ? ഉടയുവാനിനിയേതുമില്ലാത്ത നെഞ്ചകം. ഇവളിനി ചലിക്കുന്ന വനമല്ല. നിലാക്കുളിരേറ്റും തടാകമല്ല. നീലക്കടലുമല്ല നിറം വാർന്നൊരുപ്പുപരൽ. അനുകമ്പയോ? ആർദ്ദ്രകണങ്ങളോ? അരുതരുത്. നീരേറ്റാലിനി ഞാനില്ല.” രാജലക്ഷ്മി. കേവലം മൂന്നു നോവലുകളും ഏതാനും ചെറുകഥകളും മാത്രം തന്റെ ഓർമ്മയായി അവശേഷിപ്പിച്ച എഴുത്തുകാരി. സാമൂഹിക രാഷ്ട്രീയ കാഴ്ചപ്പാടുകളിലും വിഷയങ്ങളിലും മാത്രം ഒതുങ്ങി നിന്നിരുന്ന മലയാള നോവൽ സാഹിത്യത്തെ ആത്മനൊമ്പരങ്ങളുടെയും, വൈയക്തികമായ അനുഭൂതികളുടെയും ലോകത്തേക്ക് ആദ്യമായി അനുഭവമാക്കിയ പ്രതിഭ. ആത്മകഥാംശത്തിലൂടെ മനസ്സിനെ […]
Read More