നിയമസഭാ ഇലക്ഷൻ; ബിജെപിയുടെ മുന്നിൽ പാളിപ്പോയ കോൺഗ്രസിന്റെ മൃദു ഹിന്ദുത്വം
ഇന്ത്യ മുന്നണി പ്രഖ്യാപനം കഴിഞ്ഞും ആ മുന്നണിയെ പരിഗണിക്കാതെ മൃദു ഹിന്ദുത്വ പരീക്ഷണവുമായി ലോകസഭാ ഇലക്ഷന്റെ മുൻപേ ഉള്ള സെമിഫൈനൽ എന്ന് വിളിക്കാവുന്ന ഹിന്ദി ഹൃദയ ഭൂമികയിലെ പോരിൽ കോൺഗ്രസ് നിലപരിശായി വീണത് ബിജെപി വിരുദ്ധരെ തീർച്ചയായും സങ്കടപ്പെടുത്തും എന്നത് തീർച്ചയാണ്. ബിജെപി മത്സരിച്ച സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാതെയാണ് അവർ പടയ്ക്കിറങ്ങിയത്. മോദിയെ ആയിരുന്നു അവിടെയെല്ലാം അവർ പ്രതിപക്ഷത്തിന്റെ മുഖ്യ എതിരാളികളായി അവതരിപ്പിച്ചിരുന്നത്. ഭരണ വിരുദ്ധവികാരം ബിജെപിയെ തകർക്കുമെന്ന് കരുതിയ മധ്യപ്രദേശിൽ പോലും കമൽ നാഥ് […]
Read More