LS security breach

ലോക്സഭയിൽ അതിക്രമിച്ചു കയറിയുള്ള പ്രതിഷേധവും ഗുരുതരമായ സുരക്ഷാ വീഴ്ചയും

OPINION

ബുധനാഴ്ച സമ്മളനം നടന്നുകൊണ്ടിരിക്കെയാണ് രണ്ട് പേർ ലോക്‌സഭയിലേക്ക് അതിക്രമിച്ച് കയറി കളർ ഗ്യാസ് കാനുകൾ തുറന്നു അതിക്രമം കാണിച്ചത്. ഇരുവരും പബ്ലിക് ഗാലറിയിൽ നിന്നാണ് ലോക്‌സഭയിലേക്ക് ചാടുകയൂം സ്‌പീക്കറുടെ ചേംബറിന് നേരെ കുതിച്ചത്. അവിടെ അവർ എംപിമാരുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും പിടിയിലായി. .അതേസമയം പുറത്ത് പ്രതിഷേധം നടത്തിയ ഒരു സ്ത്രീ അടക്കം രണ്ടുപേരെയും പോലീസ് പിടികൂടി.

മൈസൂരിൽ നിന്നുള്ള ബി.ജെ.പി എം.പി പ്രതാപ് സിംഹയിൽ നിന്നാണ് അക്രമികളിൽ രണ്ട് പേർക്കും  സന്ദർശക ഗാലറിയിലേക്കുള്ള പാസ് ലഭിച്ചത്.
ഡിസംബർ 13നോ അതിനുമുമ്പോ ഇന്ത്യൻ പാർലമെന്റിനെ ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തി ഖാലിസ്ഥാൻ അനുകൂല നേതാവ് ഗുർപത്വന്ത് സിംഗ് പന്നൂൻ ഒരു വീഡിയോ പുറത്തുവിട്ടതിന് ദിവസങ്ങൾക്ക് ശേഷമാണ് ഇത് സംഭവിച്ചത് എന്നുള്ളത് പൊടുന്നനെ ആശങ്ക പടർത്തി.

ഒമ്പത് സുരക്ഷാ ഉദ്യോഗസ്ഥരുടെ മരണത്തിനിടയാക്കിയ 2001 ലെ പാർലമെന്റ് ആക്രമണത്തിന് അന്ന് 22 വർഷം തികയുകയായിരുന്നു ..

രണ്ടു ദിവസത്തിനുള്ളിൽ തന്നെ  പിന്നിലുള്ള മുഴുവൻ പ്രതികളെയും ആസൂത്രകരെയും സഹായികളെയും അറസ്റ്റ് ചെയ്യാൻ പൊലീസിന് കഴിഞ്ഞെങ്കിലും അതീവ സുരക്ഷ വേണ്ടിയ പാർലമെന്റിലെ സുരക്ഷാ വീഴ്ചയെ ആണ് ഈ സംഭവം തുറന്നു കാണിക്കുന്നത്.
സന്ദർശക ഗാലറി വഴി ലോക്സഭായിൽ കടന്നു കയറിയ അക്രമികൾക്ക് ഷൂസിനടിയിൽഒളിപ്പിച്ച കളർ ഗ്യാസ് ക്യാനുകൾ പൊട്ടിക്കാൻ സാധിച്ചത് ലോക്സഭയിലെ സുരക്ഷാ വൈകല്യത്തിനെ അത്യന്തം ഗൗരവമായി ചൂണ്ടിക്കാണിക്കുന്നു.
സാധാരണ ഗതിയിൽ ഇത്തരം ഒരു സംഭവത്തെ നിറം പിടിപ്പിക്കുന്ന മാധ്യമങ്ങൾ ഇത്തവണം നിശബ്ദമായിരുന്നു എന്നതാണ് പ്രത്യേകത. സർക്കാരിന്റെ സുരക്ഷാ പിഴവിനെതിരെ മാധ്യമ ചർച്ചകൾ പോലുമില്ലായിരുന്നു എന്നത് തന്നെ അത്ഭുതം ഉളവാക്കി.
2001ൽ എൻഡിഎ സർക്കാർ അധികാരത്തിലിരിക്കുമ്പോഴാണ് പാക്കിസ്ഥാൻ ഭീകര സംഘടനകളായ ലക്ഷ്കർ ഇ തോയിബയും ജെയ്‌ഷെ മുഹമ്മദും ചേർന്ന് ആക്രമിച്ചത്. ആറു ഡൽഹി പോലീസ് ഉദ്യോഗസ്‌ഥർ രണ്ടു പാർലമെന്റ് ഉദ്യോഗസ്ഥർ ഒരു തോട്ടക്കാരൻ എന്നിവർ ആ ആക്രമണത്തിൽ കൊല്ലപ്പെട്ടു.

അതെ സമയം ആക്രമണം നടത്തിയ അഞ്ചു ഭീകരരെയും സുരക്ഷാ സേന വധിക്കുകയും ചെയ്തു.

 

Comments

Your email address will be not published