kanam-jpg.

ഇടതുപക്ഷത്തിന്റെ കരുത്തരിൽ പ്രമുഖനായ സഖാവ് കാനം രാജേന്ദ്രൻ വിടപറയുമ്പോൾ

FOCUS

കേരള ഇടതുപക്ഷ രാഷ്ട്രീയത്തിലെ ഏറ്റവും കരുത്തരായ നേതാക്കളിൽ മുൻ നിരയിൽ തന്നെയായിരുന്നു  കാനം രാജേന്ദ്രൻ.

കമ്യൂണിസ്റ്റ് മൂല്യങ്ങൾക്കു പ്രാധാന്യം നൽകി ഇടതു പക്ഷ ഐക്യത്തിൽ യാതൊരു വിള്ളലും വീഴരുതെന്ന് ആഗ്രഹിച്ച കാനം തന്റെ എഴുപത്തിമൂന്നാം വയസിൽ ലോകത്തോട് വിടപറഞ്ഞിരിക്കുന്നു.
പലപ്പോഴും ഇടതുപക്ഷത്തെ നയിക്കുന്ന സിപിഐഎമ്മിനെ വിമർശിച്ചപ്പോഴും അതൊരിക്കലൂം പരിധിവിട്ടുപോകാതെ പാർട്ടികളുടെ ഐക്യത്തിൽ വിള്ളൽ വീഴ്ത്തരുതെന്നു അദ്ദേഹം ആഗ്രഹിച്ചിരുന്നു.

ഒന്നാം പിണറായി സർക്കാർ ആരോപണങ്ങളിലും പാർലമെന്റ് ഇലക്ഷനിലെ പരാജയത്തിലും പെട്ട് തകർന്നപ്പോൾ കോടിയേരി ബാലകൃഷ്ണനോപ്പം പ്രതിരോധം തീർക്കുകയും നിയമസഭാ ഇലക്ഷനിൽ വീണ്ടും തകർപ്പൻ വിജയത്തിലേക്കു ഇടതു മുന്നണിയെ എത്തിക്കുകയും ചെയ്തതിൽ നിർണ്ണായക പങ്കുതന്നെ കാനം രാജേന്ദ്രൻ വഹിച്ചു.
ജോസ് കെ മാണിയെ ഇടതു മുന്നണിയിൽ പ്രവേശിപ്പിച്ചപ്പോൾ കാനം തന്റെ എതിർപ്പ് വെട്ടിത്തുറന്നു പറയുന്നതും ഇടതുപക്ഷ ഐക്യത്തിന് വേണ്ടി മാത്രം അതിനെ അംഗീകരിച്ചതും സമീപ കാലത്ത് തന്നെ.
കോട്ടയം ജില്ലയിലെ കാനം എന്ന ഗ്രാമത്തില്‍ വി.കെ. പരമേശ്വരന്‍ നായരുടെ മകനായി 1950 നവംബര്‍ 10നാണ് കാനം രാജേന്ദ്രന്റെ ജനനം
എഐവൈഎഫിലൂടെയാണ്  കാനം രാഷ്ട്രീയ പ്രവേശം നടത്തിയത്. ഇരുപത്തിമൂന്നാം വയസ്സിൽ എ.ഐ.വൈ.എഫ്. സംസ്ഥാന സെക്രട്ടറിയായി. ഇരുപത്തിയെട്ടാം വയസ്സിൽ സിപിഐ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമായി.  യുവജനസംഘടനാ രംഗത്ത് ദേശീയതലത്തിലും കാനം പ്രവർത്തിച്ചു. 1982-ലും 87-ലും വാഴൂർ മണ്ഡലത്തിൽ നിന്ന് നിയമസഭാംഗമായി. പിന്നീട് രണ്ടുവട്ടം വാഴൂരിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. അതോടെ പൂർണമായും സംഘടനാരംഗത്തേക്ക് മാറിയ കാനം 2015-ൽ സിപിഐ സംസ്ഥാന സെക്രട്ടറിയായി. 2018-ൽ വീണ്ടും സിപിഐ സംസ്ഥാന സെക്രട്ടറിയായി. 2022 ഒക്ടോബറിൽ മൂന്നാംവട്ടവും സിപിഐ സംസ്ഥാന സെക്രട്ടറിയായി.

Comments

Your email address will be not published