modi-vs-gandhi-family03-Dec-2023-03-05-PM-9554

നിയമസഭാ ഇലക്ഷൻ; ബിജെപിയുടെ മുന്നിൽ പാളിപ്പോയ കോൺഗ്രസിന്റെ മൃദു ഹിന്ദുത്വം

EDITORS ROOM

ഇന്ത്യ മുന്നണി പ്രഖ്യാപനം കഴിഞ്ഞും ആ മുന്നണിയെ പരിഗണിക്കാതെ മൃദു ഹിന്ദുത്വ പരീക്ഷണവുമായി ലോകസഭാ ഇലക്ഷന്റെ മുൻപേ ഉള്ള സെമിഫൈനൽ എന്ന് വിളിക്കാവുന്ന ഹിന്ദി ഹൃദയ ഭൂമികയിലെ പോരിൽ കോൺഗ്രസ് നിലപരിശായി വീണത് ബിജെപി വിരുദ്ധരെ തീർച്ചയായും സങ്കടപ്പെടുത്തും എന്നത് തീർച്ചയാണ്.

ബിജെപി മത്സരിച്ച സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാതെയാണ് അവർ പടയ്ക്കിറങ്ങിയത്. മോദിയെ ആയിരുന്നു അവിടെയെല്ലാം അവർ പ്രതിപക്ഷത്തിന്റെ മുഖ്യ എതിരാളികളായി അവതരിപ്പിച്ചിരുന്നത്.
ഭരണ വിരുദ്ധവികാരം ബിജെപിയെ തകർക്കുമെന്ന്  കരുതിയ മധ്യപ്രദേശിൽ പോലും കമൽ നാഥ് പുതിയതായി മെനഞ്ഞെടുത്ത മൃദു ഹിന്ദുത്വ നിലപാടുകളെ തള്ളി മോഡി നയിക്കുന്ന താരതമ്യേന തീവ്രമായ ഹിന്ദുത്വം വിജയിക്കുകയായിരുന്നു.
എംപിമാരെയും കേന്ദ്രന്ത്രിമാരെയും ഒക്കെ സംസ്ഥാന ഇലക്ഷനിൽ സ്ഥാനാർത്ഥിമാരായി അവതരിപ്പിച്ചായിരുന്നു ബിജെപിയുടെ തന്ത്രം. ആ തന്ത്രത്തിലും അവർ വിജയം കൊയ്തു.
കോൺഗ്രസ് രാഹുലിനെയും പ്രിയങ്കയെയും മുൻ നിർത്തിയാണ് പടയ്ക്കിറങ്ങിയതെങ്കിലും ഓരോ സംസ്ഥാനത്തും മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ മുൻകൂട്ടി കണ്ടെത്തിയിരുന്നു.
ജനതാദൾ ദുർബലമായി കർണാടകയിൽ കോൺഗ്രസിനു ന്യൂനപക്ഷങ്ങൾ വോട്ടു ചെയ്തത് വിജയിച്ചപ്പോൾ പോലെ ഹിന്ദു ഭൂരിപക്ഷ സംസ്ഥാനങ്ങളിൽ സാധ്യത ഒന്നുമില്ലായിരുന്നു.
തെലുങ്കാനയിൽ കോൺഗ്രസിന്റെ വിജയം നേതൃത്വത്തിന് ആശ്വാസം പകരുന്നത് പോലും ആകില്ല എന്ന് തീർച്ച.
അധികാരത്തിനു വേണ്ടി മാത്രം പാർട്ടിയിൽ നിലനിൽക്കുന്ന ഗെയ്‌ലോട്ടുമാരും കമൽനാഥുമാരുമൊക്കെ ആശയ സമ്പന്നരും നേതൃശേഷി ഉള്ളവരുമായി യുവാക്കൾക്കും അവരുടെ തന്ത്രങ്ങൾക്കും വേണ്ടി പിന്മാറി  കോൺഗ്രസിനെ ശക്തിപ്പെടുത്താൻ തയ്യാറാവാതിരുന്നാൽ ഇരുളടഞ്ഞ ഒരു ഭാവി തന്നെയാണ് കോൺഗ്രസിന്റേത്.
അതോടൊപ്പം തന്നെ കെസി വേണുഗോപാലിലെയുള്ള സ്തുതിപാഠകരെയും അവസരവാദികളെയും കോൺഗ്രസ് നേതൃത്വം തള്ളിപ്പുറത്താക്കുകയും ചെയ്യേണ്ടിയിരിക്കുന്നു.
എതിരാളികളെ അപ്രസ്കതരാക്കിയ രാഷ്ട്രീയ, മത, ജാതി തന്ത്രങ്ങളോടെ ബിജെപി നേടിയ വിജയം തള്ളിക്കയാവുന്ന ഒന്നല്ല അത് ഞെട്ടിപ്പിക്കുന്നതുമല്ല; സമകാലിക ഇന്ത്യയിൽ അത് അത്ഭുതവുമല്ല.

Comments

Your email address will be not published