aluva-honour-killing-case-15-year-old-girl-fathima

ദുരഭിമാനത്തിന്റെ പേരിൽ ആലുവയിൽ പിതാവ് കൊലപ്പെടുത്തിയ പതിനാലുകാരി ഫാത്തിമ

SOCIAL

ദുരഭിമാനത്തിന്റെ പേരിലാണ് സ്വന്തം പിതാവ് ആ പതിനാലുകാരി പെൺകുട്ടിയെ കൊന്നുകളഞ്ഞത്.
മനസ്സിൽ മതത്തിന്റെ കൊടിയ വിഷം പടർന്നിരിക്കുന്ന ഏതൊരാളെപ്പോലെ ആയിരുന്നു ആ പിതാവും.
ഇതരമതത്തിൽപെട്ട ആൺകുട്ടിയെ പ്രണയിച്ചതിനാലാണ് പേരിലാണ് പെണ്‍കുട്ടിയെ പിതാവ് അതി ക്രൂരമായി മര്‍ദിക്കുകയും വിഷം കുടിപ്പിക്കുകയും ചെയ്തത്. ഒക്ടോബർ മാസം 29 ന് ഞായറാഴ്ച്ചയായിരുന്നു കേരളം സമൂഹത്തെ ഞെട്ടിപ്പിച്ച ആ ക്രൂരത സംഭവിച്ചത് .
പത്തുദിവസമായി അത്യാസന്ന നിലയില്‍ കഴിഞ്ഞ ആലുവ മറിയപ്പടി ഐക്കരക്കുടി വീട്ടിൽ ഫാത്തിമ നവംബർ 7നു മരണത്തിന് കീഴടങ്ങി . ആശുപത്രിയിൽ വെച്ച് ഫാത്തിമ മജിസ്ട്രേറ്റിന് നൽകിയ മൊഴി . ‘വാപ്പ തന്നെ ക്രൂരമായി മര്‍ദിച്ചതിന് ശേഷം ബലമായി വായിലേക്ക് കളനാശിനി ഒഴിക്കുകയായിരുന്നു.. എന്നാണ്.
കമ്പി വടികൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ചശേഷം പിതാവ് കളനാശിനി കുട്ടിയുടെ വായിലേക്ക് ബലമായി ഒഴിക്കുകയായിരുന്നു. . മകളുടെ പ്രണയ ബന്ധം അറിഞ്ഞ പിതാവ് ഫോൺ ഉപയോഗിക്കുന്നതിനടക്കം ഫാത്തിമയെ നേരത്തെ വിലക്കിയിരുന്നു. പെൺകുട്ടിയുടെ ഫോൺ പിടിച്ചു വക്കുകയും ചെയ്തു. എന്നാല്‍ മറ്റൊരു ഫോൺ ഉപയോഗിച്ച് പെൺകുട്ടി സഹപാഠിയുമായുള്ള സൗഹൃദം തുടര്‍ന്നതോടെയാണ് പിതാവ് മകളെ ആക്രമിച്ചത്. നവംബർ ഒന്നിനു കേസ് റജിസ്റ്റർ ചെയ്ത ആലങ്ങാട് പൊലീസ് അന്നു തന്നെ അബീസിനെ അറസ്റ്റ് ചെയ്തു. സ്വകാര്യ കമ്പനിയിൽ എൻജിനീയറാണ് അയാൾ.
മതത്തിന്റെയും ജാതിയുടെയും പേരിൽ സ്വന്തം മകളെ തന്നെ കൊലപ്പെടുത്തുന്ന പോലെയുള്ള പൈശാചിക വൃത്തികൾ കേരത്തിൽ ഇപ്പോഴും ആവർത്തിക്കുന്നു എന്നത് വേദനകരവും ലജ്ജാകരവുമാണ്.du

Comments

Your email address will be not published