ഇന്ത്യയിലെ ചെറിയ സംസ്ഥാനമായ മണിപ്പൂരിൽ ഭൂരിഭാഗം മെയ്തി വിഭാഗവും ജനസംഖ്യയിൽ അനുപാതത്തിൽ വലിയ വ്യത്യാസമില്ലാത്ത കുക്കി വിഭാഗവും ഭൂമിക്കും സ്വാധീനത്തിനും മേലുള്ള യുദ്ധമെന്ന നിലയിൽ, ആഭ്യന്തരയുദ്ധത്തിന്റെ അവസ്ഥയെന്ന് പലരും വിശേഷിപ്പിക്കുന്ന വിളിക്കുന്ന, എന്നാൽ തികച്ചതും വംശീയ അക്രമം, അശാന്തിയുടെയും ദുരന്തത്തിന്റെയും അവസ്ഥയാണ് അവിടുത്തെ ജനങ്ങൾക്ക് നൽകുന്നത്.
മെയ് മാസത്തിൽ ആരംഭിച്ച അക്രമത്തിൽഇതേവരെ 150 പേരോളം കൊല്ലപ്പെടുകയും നൂറുകണക്കിന് ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട് . ഒരുലക്ഷത്തിലധികം ആളുകൾ സ്വന്തം വീടുകളിൽ നിന്നും നിന്നും ഇതിനകം പാലായനം ചെയ്തു.
പോലീസ് സ്റ്റേഷനുകളും ആയുധപ്പുരകളും കൊള്ളയടിക്കപ്പെട്ടു, നൂറുകണക്കിന് പള്ളികളും ഒരു ഡസനിലധികം ക്ഷേത്രങ്ങളും നശിപ്പിക്കപ്പെട്ടു, ഗ്രാമങ്ങൾ നശിപ്പിക്കപ്പെട്ടു.
ഔദ്യോഗിക ഗോത്രപദവി നൽകണമെന്ന മെയ്തികളുടെ ആവശ്യങ്ങൾക്കെതിരെ കുക്കികൾ പ്രതിഷേധിക്കാൻ തുടങ്ങിയപ്പോൾ പിരിമുറുക്കം ആരംഭിച്ചത്.മെയ്തികൾക്ക് അവ നൽകിയായാൽ സ്വതവേ അധികാരം കൈയ്യടക്കി വച്ചിരിക്കുന്ന മെയ്തികൾ കൂടുതൽ പ്രബലമാകും തങ്ങൾ പൂർണ്ണമായും പിന്തള്ളപ്പെടുമെന്നും കുക്കികൾ കരുതുന്നു.
മെയ്തി ഭൂരിപക്ഷ സർക്കാർ നടത്തുന്ന മയക്കുമരുന്നിനെതിരെയുള്ള യുദ്ധം തങ്ങളുടെ സമുദായങ്ങളെ പിഴുതെറിയാനുള്ള ഒരു നാടകം ആണെന്ന് കുക്കികൾ പറയുന്നു.
മ്യാൻമറിൽ നിന്നുള്ള അനധികൃത കുടിയേറ്റം സംഘർഷം വർധിപ്പിച്ചിട്ടുണ്ട്. വർദ്ധിച്ചുവരുന്ന ജനസംഖ്യയിൽ നിന്ന് ഭൂവിനിയോഗത്തിൽ സമ്മർദ്ദമുണ്ട്, തൊഴിലില്ലായ്മ യുവാക്കളെ വിവിധ വിധ്വംസക പ്രവർത്തനങ്ങളിലേക്കു തള്ളിവിടുന്നു.
മണിപ്പൂരിലും മ്യാൻമറിലും പരിസര പ്രദേശങ്ങളിലുമാണ് മെയ്തി യുടെ വേരുകൾ. ചിലർ സനാമഹി മതം പിന്തുടരുന്നുണ്ടെങ്കിലും ബഹുഭൂരിപക്ഷം പേരും ഹിന്ദുക്കളാണ്.
കുക്കികൾ, കൂടുതലും ക്രിസ്ത്യാനികൾ, ഇന്ത്യയുടെ വടക്ക്-കിഴക്ക് ഭാഗങ്ങളിൽ വ്യാപിച്ചുകിടക്കുന്നു, മണിപ്പൂരിലുള്ള പലർക്കും അവരുടെ വേരുകൾ മ്യാൻമറിലേക്കും കണ്ടെത്താൻ കഴിയും.
ഇംഫാൽ താഴ്‌വരയിലാണ് മെയ്തികൾ കൂടുതലും താമസിക്കുന്നത്, കുക്കികൾ ചുറ്റുമുള്ള കുന്നുകളിലും അതിനപ്പുറത്തും താമസിക്കുന്നു.
ബലാത്സംഗവും ലൈംഗികാതിക്രമവും സംഘർഷത്തിൽ അക്രമത്തിന്റെ ഉപകരണമായി ഉപയോഗിക്കുന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് മണിപ്പൂരിലും നടക്കുന്നത്.
പ്രാദേശിക മാധ്യമങ്ങൾ പറയുന്നതനുസരിച്ച്, മെയ്തി സ്ത്രീയെ കുക്കി അക്രമകാരികൾ ബലാത്സംഗം ചെയ്തുവെന്ന വ്യാജ റിപ്പോർട്ടിനെ തുടർന്നാണ് മെയ് മാസത്തിൽ സ്ത്രീകൾക്കെതിരെ നടന്ന വലിയ ആക്രമണം ഉണ്ടായത്. ഇതിൽ ഒന്നിന്റെ സ്ത്രീകളെ ആക്രമിക്കുകയും നഗ്നരായി നടത്തുകയും ചെയ്തതിന്റെ വീഡിയോ ആണ് അടുത്തയിടെ പുറത്തുവന്നത്..
എന്നാൽ വിവാദ വീഡിയോ പുറത്തുവരുന്നത് വരെ കേന്ദ്ര സർക്കാർ നിശ്ശബ്ദരായി തുടരുകയായിരുന്നു.
സുപ്രീം കോടതി തന്നെ ആശങ്കയോടെ ഇക്കാര്യത്തിൽ ഇടപെട്ടിട്ടുംകേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് നേരെ ചില കാര്യങ്ങളിൽ വിരൽ ചൂണ്ടിയെങ്കിലും മണിപ്പൂരിൽ സ്ഥിതി മെച്ചപ്പെടുന്നു എന്ന് പറയാനവവില്ല.
എല്ലാ യുദ്ധങ്ങളിലും ഏറ്റവും ക്രൂരമായി വേട്ടയാടപ്പെടുന്നതും ഇരയാക്കപ്പെടുന്നതും സ്ത്രീകളും കുട്ടികളും എന്നതിൽ മണിപ്പൂരിലും മാറ്റം ഇല്ല എന്നതാണ് ഏറ്റവും സങ്കടകരം.