oommenchandy

പ്രിയങ്കരനായ ജനനേതാവ് ഉമ്മൻ ചാണ്ടി വിടവാങ്ങുമ്പോൾ

FOCUS

കേരളത്തിലെ കോൺഗ്രസ് ഇതുവരെ കണ്ടതിൽ ഏറ്റവും വലിയ ജനകീയ നേതാവാക്കളിൽ ഒരാളായിരുന്നു ശ്രീ ഉമ്മൻ ചാണ്ടി.അദ്ദേഹത്തിന്റെ വിടവാങ്ങൽ കേരള രാഷ്ട്രീയത്തിൽ  വലിയൊരു വിങ്ങലായി മാറിയിരിക്കുന്നു.

ജനസമ്മതി ഇത്രത്തോളം നേടിയെടുക്കാൻ കെ കരുണാകരന് ശേഷം മറ്റൊരു കോൺഗ്രസ് നേതാവിനും കേരളത്തിൽ സാധിച്ചിട്ടില്ല.

അദ്ദേഹം എന്നും തങ്ങൾക്കിടയിലാണെന്ന ധാരണ എപ്പോഴും ജനത്തിന് ഉണ്ടായിരുന്നു. തന്നെ കാണാൻ എത്തുന്നവരെ സൗമ്യ ദീപ്തമുഖത്തോടെ  സ്വീകരിക്കാനും അവരെ ക്ഷമയോടെ കേൾക്കുവാനും പരിഹാരം കണ്ടെത്തുവാനും ഉമ്മൻ ചാണ്ടിക്ക് കഴിഞ്ഞിരുന്നു.

പുതുപ്പള്ളിയിൽ നിന്ന് 1970കളിൽ ജനപ്രീതി ഏറ്റുവാങ്ങി നിയമ സഭയിൽ എത്തിയ ജനായകൻ തുടർച്ചയായി എല്ലാ നിയമസഭയിലും അംഗമായി. നിരവധി തവണ മന്ത്രിയായി, മുഖ്യമന്ത്രിയായി ജനങ്ങൾക്കിടയിൽ ജീവിച്ചു..(നിയമസഭാംഗമായി 53 വര്‍ഷം പിന്നിട്ടു. 2004-2006, 2011-2016 കാലങ്ങളിലായി രണ്ട് തവണയായി ഏഴ് വര്‍ഷക്കാലം മുഖ്യമന്ത്രിയായി).

ശ്രീ ഉമ്മൻ ചാണ്ടിയുടെ ഓർമകൾക്ക് മുൻപിൽ ഞങ്ങളുടെയും ആദരാഞ്ജലികൾ ..

Comments

Your email address will be not published