രാജ്യത്ത് ബ്രിടീഷുകാരുടെ അധിനിവേശക്കാലത്ത് 170 വർഷങ്ങൾക്കു മുൻപ് സ്ഥാപിതമായതാണ് ഇന്ത്യൻ റെയിൽവേ.
ഇന്ന് ദിനം തോറും പന്ത്രണ്ടായിരത്തി അഞ്ഞൂറോളം ട്രെയിനുകൾ ആണ് രണ്ടരക്കോടിയോ അതിലധികമോ യാത്രക്കാരെയും വഹിച്ചുകൊണ്ട് രാജ്യത്ത് സഞ്ചരിക്കുന്നത്.
ഒഡീഷയിലെ ബാലസോറിൽ ഏതാനും ദിവസം മുൻപ് ഉണ്ടായ ട്രെയിനുകൾ തമ്മിലുള്ള കൂട്ടിയിടിയിൽ (അങ്ങനെ ട്രെയിനുകൾ കൂട്ടിയിടിച്ചിട്ടില്ല എന്ന് ഇന്ത്യൻ റെയിൽവേ കഷ്ടപ്പെട്ട് സ്ഥാപിക്കുമ്പോഴും ) 270ളം ജീവനുകൾ നഷ്ടമാകുകയും ആയിരത്തോളം പേരെ പരിക്കേൽപ്പിക്കുകയും ചെയ്ത അപകടം ഇന്ത്യൻ റെയിൽവേ സിസ്റ്റത്തിന്റെ അപരിഷ്കൃത മുഖമാണ് വെളിപ്പെടുത്തുന്നത്.
ലോകത്ത് ഏറ്റവും സുരക്ഷിതമായ യാത്രയാണ് ട്രെയിൻ യാത്രയെന്നാണ് വിശേഷിക്കപ്പെടുന്നത്.
എന്നാൽ ഇന്ത്യയിൽ തെറ്റായ മാനേജ്‌മെന്റ് , റെയിൽ പാതകളുടെ നവീകരണത്തിലുള്ള മന്ദിപ്പ്, സാങ്കേതിക വിദ്യകളെ സ്വീകരിക്കാനുള്ള മടി, കാലഹരണപ്പെട്ട തുരുമ്പെടുത്ത ട്രെയിനുകൾ, ആവശ്യാനുസരണം സാങ്കേതിക വിഗദ്ധരായ ഉദ്യോഗസ്ഥരുടെ ഒഴിവുകൾ നികത്താനാകാതെ നിലവില്ലാവരെ കൊണ്ട് കൂടുതൽ ജോലി ചെയ്യിക്കുന്നത്, ഭരണകൂടത്തിന്റെ 70 -മുതൽ കിലോമീറ്റർ വേഗതയിൽ മാത്രം സഞ്ചരിക്കുന്ന ബുള്ളറ്റ് ട്രെയിൻ വന്ദേ ഭാരത് നാടകങ്ങൾ പോലും ഏറ്റവും അപരിഷ്കൃതമായ റെയിൽവേ സമ്പ്രദായത്തിന് ഉദാഹരണങ്ങളാണ്.
ഇന്ത്യൻ റെയിൽവേയിൽ 3.12 ലക്ഷത്തിലധികം തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു. ഔദ്യോഗിക കണക്കുകൾ അമ്പരപ്പിക്കുന്ന ജീവനക്കാരുടെ കുറവ് വെളിപ്പെടുത്തുന്നു, ഇത് സിസ്റ്റത്തെയും അതിന്റെ നിലവിലെ ജീവനക്കാരെയും സമ്മർദ്ദത്തിലാക്കുന്നു എന്ന് ഹിന്ദു ദിനപത്രം ഈ വർഷം ജനുവരിയിലാണ് ചൂണ്ടിക്കാണിച്ചത്.
പുതിയ സാങ്കേതിക വിദ്യകളെ ഉൾക്കൊണ്ടു ആവിശ്യത്തിന് ജീവനക്കാരെയും നിയമിച്ചു ഇന്ത്യൻ റെയിൽവേ തിരുത്തും മുന്നേറും എന്നൊന്നും കരുതാൻ സാധിക്കയില്ല.
ഉദാഹരണത്തിന് ചൈനയിൽ 430 കിലോമീറ്റർ വേഗതിയിൽ വരെയാണ് ഇപ്പോൾ ട്രെയിനുകൾ സഞ്ചരിക്കുന്നത് അടുത്ത് തന്നെ അത് 650കിലോമീറ്ററിലേക്ക് എത്തിക്കാൻ ആണ് അവരുടെ ശ്രമം.ലോകത്തിലെ ഏറ്റവും സുരക്ഷിതമായ റെയിൽവേ സമ്പ്രദായം യൂറോപിലെയാണ്, അതും ഒന്നാം സ്ഥാനത്തു ബ്രിട്ടനിലെയാണ്.
ബ്രിട്ടീഷുകാർ ഒന്നേമുക്കാൽ നൂറ്റാണ്ടു മുൻപ് സൃഷ്ടിച്ചു 75 വർഷത്തിലേറെയായി നമ്മുടെകൈവശമായ റെയിൽവേ ആകട്ടെ സാങ്കേതിക വിദ്യയുടെയും സുരക്ഷിതത്വത്തിന്റെയും വേഗതയുടെയും കാര്യത്തിൽ പിന്നോട്ട് ഓടിക്കൊണ്ടിയിരിക്കയാണ്