ഏഷ്യാനെറ്റിൽ നടക്കുന്ന ബിഗ്‌ബോസ് ഷോ ഈ സീസൺ കാര്യമായ ടിആർപി ഇല്ലാതെയാണ് മുന്നേറുന്നത് എന്നാണ് കരുതപ്പെടുന്നത്. അതിനു കാരണം; മെച്ചമല്ലാത്ത കണ്ടസ്റ്റന്റ്സ്, പ്രേക്ഷകർക്ക് രസകരം അല്ലാത്ത ടാസ്കുകൾ, അതിലും മോശമായ പ്രൊഡക്ഷൻ ടീം എന്നിവയാണ് എന്നാണ് തോന്നുന്നത് !
ടിആർപി കൂട്ടാനായി ഏതായാലും ഏഷ്യാനെറ്റ് അവതരിപ്പിച്ചിരിക്കുന്നത് കഴിഞ്ഞ വർഷങ്ങളിൽ ശാരീരിക അക്രമണം നടത്തി എന്ന് പറഞ്ഞു ബിഗ്‌ബോസ് പുറത്താക്കിയ രണ്ടു കണ്ടസ്റ്റൻസിനെയാണ്.
ഇത് പ്രേക്ഷകരെ ഏഷ്യാനെറ്റ് അപമാനിക്കുന്നതാണ് എന്ന് പറയാതെ വയ്യ !
ബിഗ്‌ബോസ് പല ഭാഷയിലും കണ്ടിട്ടുണ്ടെങ്കിലും മുൻ വർഷങ്ങളിലെ ങ്ങളിലെ കണ്ടസ്റ്റന്റ്സ് പുതിയ സീസണുകളിൽ ചലഞ്ചേഴ്‌സ് ആയി വരുമെങ്കിലും ഫിസിക്കൽ അസോൾട് ചെയ്തവരെ തിരികെ കൊണ്ടുവന്നത് ഇത് ആദ്യമായി പ്രേക്ഷകർ കാണുന്നത് കാണുന്നത് മലയാളത്തിൽ ആയിരിക്കാം !
ബിഗ്‌ബോസ് രണ്ടാം സീസണിൽ ഒരു പെൺകുട്ടിയുടെ കണ്ണിൽ പച്ചമുളക് തേച്ചതിനു ഇരുട്ടറയിൽ ഇട്ടു പുഴുങ്ങി ഒരാഴ്‌ച കഴിഞ്ഞു ആട്ടിയോടിച്ച രജിത് എന്ന ടോക്സിക് ‘പരബ്രഹ്മത്തെ’ ഒക്കെ എഴുന്നള്ളിച്ചു വീണ്ടും കൊണ്ടുവരുന്നത് പ്രേക്ഷകരെ മണ്ടന്മാർ ആക്കാനാണോ എന്ന് ആദ്യം ആലോചിക്കണം. എന്നാണ് ചില പ്രേക്ഷകർ ചൂണ്ടിക്കാണിക്കുന്നത്.
അവിടെ നിലവിലുള്ള മത്സരാർത്ഥികളെ നിങ്ങൾ എത്ര ടോക്സികും അക്രമകാരികളും ആയിക്കോ ഞങ്ങൾ സംരക്ഷിക്കാം വിജയിയാക്കാം എന്നുള്ള മെസേജ് കൂടി നൽകുന്നുണ്ടോയെന്ന് അവർ ചോദിക്കുന്നു.
ചില പ്രേക്ഷകർ അന്ന് രെജിത്തിന്റെ പ്രവർത്തിയൊക്കെ രൂക്ഷമായി വിമർശിച്ചവർ ഇന്ന് പല ഗ്രൂപ്പുകളിലും പോസ്റ്റും കമന്റും ഇട്ടു പറയുന്നു അന്ന് രെജിത്തിനെ എതിർത്തെങ്കിലും ഇന്ന് ഏഷ്യാനെറ്റ് തിരിച്ചു കൊണ്ടുവന്നതിനെ അനുകൂലിക്കുകയാണ് ആണ് എന്ന് !
അത്തരക്കാർക്കു ജെനുവിനായിട്ടുള്ള ബിഗ്‌ബോസ് പ്രേക്ഷകർ മറുപടി നൽകുന്നത് അന്നത്തെ ചോദ്യങ്ങൾ ചോദ്യങ്ങൾ, ആദർശവാദം എല്ലാം ഇന്ന് നിങ്ങൾ സ്വയം റദ്ദു ചെയ്യുകയാണ്.
അനീതിയുടെയും അക്രമത്തിന്റെയും സ്ത്രീകളോടുള്ള ശാരീരികമായ ആക്രമണത്തിന്റെയും നീതികേടുകളെ നിങ്ങൾ അംഗീകരിക്കുയാണ്.
നിങ്ങൾ നിലപാടുപോലും ഇല്ലാത്തവരായി തീർന്നിരിക്കുകയാണ് എന്നാണ്
