2022-ലെ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയുടെ ഗുജറാത്ത് പ്രവേശനം കോൺഗ്രസിനെ തകർത്തുകളഞ്ഞതിൽ പ്രധാന കാരണമാണ്. ബിജെപിയുടെ ഹിന്ദു സ്വത്വ രാഷ്ട്രീയം കോൺഗ്രസിന്റെ കൂടുതൽ വോട്ടുകൾ നഷ്ടപ്പെടുത്തവേ ആണ് മറുവശത്ത് ഇങ്ങനെയും സംഭവിച്ചത്.
സംസ്ഥാനത്തെ ബി.ജെ.പി സർക്കാരിനെതീരെയും നരേന്ദ്ര മോദി സർക്കാരിന്റെ പരാജയങ്ങളെയും ചൂണ്ടിക്കാണിച്ചു കോൺഗ്രസ് നടത്തിയ ആക്രമണങ്ങളെ ആം ആദ്മി പാർട്ടി തകർത്തു കളഞ്ഞുവെന്നതാണ് ഏറ്റവും ശ്രദ്ധിക്കപ്പെടുന്നതും കോൺഗ്രസിന് ആശങ്ക വിതച്ചതുമായ കാര്യം. ഭരണത്തിൽ നടത്താൻ പോകുന്ന സൗജന്യങ്ങളെ കുറിച്ച് തുടരെയുള്ള ആം ആദ്മിയുടെ പ്രസ്താവനകൾ അതെ സമയം കോൺഗ്രസിന്റെ രാഷ്ട്രീയമായി ആദർശപരമായി ബിജെപിയെ എതിരിടാനുള്ള സചചര്യങ്ങളെ മുക്കിക്കളയുകയായിരുന്നു.
ഗുജറാത്തിൽ അവസാന ഘട്ട തിരഞ്ഞെടുപ്പ് വരെ കോൺഗ്രസ് പാർട്ടി നിരാശയിലായിരുന്നു, എന്നാൽ ഇവിടെ ഉത്തർപ്രദേശിലും സ്ഥിതി കോൺഗ്രസിന് അത്ര മെച്ചമല്ല. ഉത്തർപ്രദേശിൽ ആം ആദ്മി പാർട്ടി അതിന്റെ സാധ്യതകൾ ആരായുന്ന രീതി, സംഘടനയിൽ പ്രവർത്തിക്കുന്നു – കോൺഗ്രസ് അതിനെക്കുറിച്ച് ജാഗ്രത പാലിക്കണം. നിലവിൽ ഉത്തർപ്രദേശിൽ സംഘടനാ വിപുലീകരണത്തിനായി എഎപി ശക്തമായി പ്രവർത്തിക്കുന്നുണ്ട്. സിവിൽ തെരഞ്ഞെടുപ്പിലും അവർ അതിനായി തന്നെയാണ് ലക്ഷ്യമിടുന്നത്.
മൃദു ഹിന്ദുത്വവും ഭരണത്തിൽ വന്നാൽ വാഗ്ദാനം സൗജന്യങ്ങളും തുറുപ്പു ചീട്ടായി ആം ആദ്മി മുന്നോട്ടു വയ്ക്കുമ്പോൾ ശരിക്കും യുപിയിലും യോഗി സർക്കാരിന് എതിരെയും കേന്ദ്ര മോഡി സർക്കാരിനെതിരെയും രാഷ്ട്രീയമായി ഉന്നയിക്കേണ്ട കോൺഗ്രസിന്റെ ചോദ്യങ്ങളെയും എതിർപ്പിനെയും ഇല്ലായ്മ ചെയ്യപ്പെടുകയാണ്.
കോൺഗ്രസിന് തങ്ങളുടെ സ്‌പേസിൽ നുഴഞ്ഞു കയറയുന്ന ആം ആദ്മിയെയും ഹിന്ദുത്വ രാഷ്ട്രീയത്തിൽ മാത്രം നിലനിൽക്കുന്ന ബിജെപി ഭരണപക്ഷത്തേയും ഒരേ സമയം വ്യത്യസ്ത രീതിയിൽ എങ്ങനെ എതിർക്കാൻ കഴിയുന്നു എന്നത് അനുസരിച്ചാണ് വരാനിരിക്കുന്ന യുപി നിയമസഭാ ഇലക്ഷനിലും ശേഷവും കോൺഗ്രസിന്റെ നിലനിൽപ്പിന്റെ സാദ്ധ്യതകൾ.