ചിലപ്പോൾ ചിലർക്ക് വിരോധാഭാസമായി തോന്നാം. മറ്റു ചിലർക്ക് അത് കോമഡിയായിയായും എന്നാൽ തീവ്ര ഹിന്ദുത്വം പറയുന്ന ബിജെപിയെ വെട്ടാൻ അതിലും മുന്തിയ തീവ്രത വേണ്ടി വരും എന്ന് മനസിലാക്കുന്ന അപൂർവം ചില നേതാക്കളിൽ പ്രമുഖൻ തന്നെയാണ് ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി തലവനുമായ അരവിന്ദ് കെജ്രിവാൾ !
പുതുതായി അച്ചടിക്കുന്ന കറൻസി നോട്ടിൽ മഹാത്മാഗാന്ധിയുടെയും ലക്ഷ്മി-ഗണേഷിന്റെയും ചിത്രവും അച്ചടിക്കണമെന്ന് ആം ആദ്മി പാർട്ടി കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോദി സർക്കാരിനോട് അഭ്യർത്ഥിച്ചു. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ മുൻകൈകൾ സ്വീകരിക്കുന്നതിനൊപ്പം സർവശക്തനായ ദൈവത്തിന്റെ അനുഗ്രഹവും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം ആവശ്യപ്പെട്ട് ഒന്നോ രണ്ടോ ദിവസത്തിനകം കേന്ദ്ര സർക്കാരിന് കത്തെഴുതുമെന്ന് കെജ്രിവാൾ ഒക്ടോബർ 26ന് പറഞ്ഞു.
നമ്മുടെ കറൻസി നോട്ടിൽ ലക്ഷ്മിയുടെയും ഗണേഷിന്റെയും ചിത്രം ഉണ്ടെങ്കിൽ നമ്മുടെ രാജ്യം അഭിവൃദ്ധി പ്രാപിക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി പറഞ്ഞു. ദീപാവലി ദിനത്തിൽ നാമെല്ലാവരും ഐശ്വര്യത്തിനായി ലക്ഷ്മി ജിയെയും വിഘ്നഹർത്ത ഗണേശനെയും ആരാധിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇന്തോനേഷ്യ ഒരു മുസ്ലീം രാജ്യമാണെന്ന് ഡൽഹി മുഖ്യമന്ത്രി പറഞ്ഞു. 85% മുസ്ലീങ്ങളും 2% ഹിന്ദുക്കളും ഉണ്ട്, എന്നാൽ കറൻസി നോട്ടിൽ ശ്രീ ഗണേഷ് ജിയുടെ ചിത്രമുണ്ട്. പുതുതായി അച്ചടിക്കുന്ന നോട്ടിൽ മാതാ ലക്ഷ്മിയുടെയും ശ്രീ ഗണേഷ് ജിയുടെയും ചിത്രങ്ങൾ കൂടി ഉൾപ്പെടുത്തണമെന്ന് ഞാൻ പ്രധാനമന്ത്രിയോട് അഭ്യർത്ഥിക്കുന്നു.
കെജ്‌രിവാൾ ബിജെപിയുടെ ബി ടീം ആണ് എന്നുള്ള ആക്ഷേപത്തെ തള്ളി, അതിലും വലിയ A+ ടീം ആയി മാറിയിരിക്കുന്നു,. രസകരം തന്നെ