ഏറ്റവും അവസാനമായി കോൺഗ്രസ് പ്രസിഡന്റ് തെരെഞ്ഞെടുപ്പിൽ മല്ലികാർജുൻ ഗാർഗെ വിജയിച്ചതായി ആയിട്ടാണ് വാർത്ത, എന്നാൽ ശശിതരൂർ ആണ് യാഥാർഥ്യം തിരിച്ചറിയപ്പെടാതെ പോവുകയാണ് കോണഗ്രസ് നേതൃത്വം. അതിനെക്കുറിച്ചു പിന്നീട് പറയാം തല്ക്കാലം അതിനുമുന്നെ നടന്ന സംസ്ഥാന അസംബ്ലി ഇലക്ഷൻ ആകട്ടെ ഇന്നത്തെ ചർച്ചാ വിഷയം !
ഓരോ തെരഞ്ഞെടുപ്പു കഴിയുമ്പോഴും പ്രദേശികമോ ദേശിയമോ ആകട്ടെ ഒരു ഉണർവ്വോ വീണ്ടെടുപ്പോ കൂടാതെ കോൺഗ്രസ് തകർച്ചയിലേക്ക് കൂടുതൽ വീണു പോകുകയാണ്.
ഓരോ തെരഞ്ഞെടുപ്പിന് ശേഷവും വിശകലനം നടത്തുന്ന പാർട്ടിക്ക് ഭാവിലേക്കുള്ള തിരിച്ചു വരവിന്റെ ഒരു മാർഗമോ സൂചനയോ കണ്ടെത്തനാവുന്നുമില്ല.അതെ സമയം രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനത്ത് അത് പൂർണ്ണമായി അവസാനിക്കുന്നത് പോലെ തോന്നിപ്പിക്കുന്നു.
അധികാരത്തിലിരുന്ന ഒരു സംസ്ഥാനത്ത് ഏറ്റവും അപഹാസ്യമായി തോൽക്കുകയും വിജയിക്കാവുന്ന മറ്റ് മൂന്ന് ഇടങ്ങളിലും നഷ്ടപ്പെടുത്തുകയും ചെയ്തു.
അധികാരമുള്ള രണ്ട് സംസ്ഥാനങ്ങളിലെ സർക്കാരുകൾ ഉള്ളിൽ നിന്ന് കലാപങ്ങളെ അഭിമുഖീകരിക്കുന്നു. ലോക്‌സഭയിലെ പ്രതിപക്ഷ നേതൃസ്ഥാനം നഷ്‌ടമായി. ഇനി രാജ്യസഭ നേതൃസ്ഥാനവും വൈകാതെ നഷ്‌ടമാകും. മധ്യപ്രദേശിലും കർണാടകയിലും അതിന്റെ സർക്കാരുകൾ പാതിവഴിയിൽ മുങ്ങി, നേതാക്കളും അണികളും മുങ്ങുന്ന കപ്പലാണ് കോൺഗ്രസ് എന്ന് തിരിച്ചറിഞ്ഞു മറ്റു പാർട്ടികളിലേക്കു ചേക്കേറുകയാണ്.
വർഷങ്ങളായി ഗാന്ധി കുടുംബത്താൽ നയിക്കപ്പെടുന്ന പാർട്ടി തകർച്ചയിലാണ് . രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ആണ് മുഖ്യമായും അസംബ്ലി തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് വേണ്ടി പ്രചാരണം നടത്തിയത്. സോണിയ ആകട്ടെ അധികം വേദികളിൽ ഒന്നും പ്രത്യക്ഷപ്പെടാൻ കഴിയാത്ത അത്ര ക്ഷീണിതയുമാണ്. പാർട്ടിയെ ജനങ്ങൾ തള്ളിക്കളഞ്ഞത് ഗാന്ധി കുടുംബത്തിന്റെ തിരസ്‌കരണം കൂടിയാണ് എന്നാണോ കരുതേണ്ടത്?
ഏറ്റവും പുതിയ പരാജയത്തിന് ശേഷം സോണിയ ഗാന്ധി ഉടൻ രാജിവെക്കുകയും പാർട്ടിയെ സ്വന്തം വിധി തെരഞ്ഞെടുക്കാൻ അനുവദിക്കുകയും ചെയ്യണമായിരുന്നു. എന്നാൽ ഞായറാഴ്ചത്തെ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി തീരുമാനത്തിന്റെ ഫലം കാണിക്കുന്നത് അവരുടെയോ കുടുംബത്തിന്റെയോ സ്ഥാനത്ത് ഒരു മാറ്റവും ഉണ്ടാകാൻ സാധ്യതയില്ലെന്നാണ്.
പാർട്ടിക്ക് വേണ്ടി സംസാരിക്കാനും പ്രവർത്തിക്കാനും സോണിയയ്ക്ക് എങ്ങനെയാണ് ജനാധിപത്യപരമായ അധികാരമുണ്ടാകുന്നത് എന്നാരെങ്കിലും ചോദിച്ചാൽ അവർക്ക് എങ്ങനെ അത് നിഷേധിക്കാൻ കഴിയും ?
അവരുടെ നിലപാടുകളും പ്രവർത്തനങ്ങളും ജനകീയ ലേബലിൽ മറയ്ക്കാനും പാർട്ടിയിലെ അധികാരത്തിൽ ഉപയോഗിക്കാനും കുടുംബപ്പേര് മാത്രമേയുള്ളൂ. അത് ജനാധിപത്യത്തെ മാനിക്കാത്തതും അഹംഭാവം നിറഞ്ഞതുമായ ഒരു കുടുംബ വാഴ്ചയുടെ മുഖം മാത്രമാണ് എന്ന് മറ്റുള്ളവർ ആരോപിച്ചാൽ എങ്ങനെ നിഷേധിക്കാനാവും !
ഇരുപതു ശതമാനം ദേശീയ വോട്ടും എല്ലാ സംസ്ഥാനങ്ങളിലും സാന്നിധ്യവുമുള്ള കോൺഗ്രസ് ബിജെപി കഴിഞ്ഞാൽ രാജ്യത്തെ ഏറ്റവും വലിയ കക്ഷിയാണ്. സംസ്ഥാനത്തിലുടനീളം 700 ഓളം എംഎൽഎമാരുള്ള ബിജെപിക്ക് ശേഷം ഏറ്റവും കൂടുതൽ നിയമസഭാംഗങ്ങൾ ഉള്ളത് ബിജെപിയുടെ 1,300 ആണ്.
എന്നാൽ മറ്റൊന്ന് കൂടിയുണ്ട്. രാജ്യത്തെ 1400 അടുത്ത് എംഎൽഎ മാർ പ്രാദേശിക പാർട്ടികൾക്ക് ഉണ്ട്. അതിൽ സിപിഐഎം പോലെ ഒരു സംസ്ഥാനത്ത് മാത്രം ഭരണ നേതൃത്വം നൽകുന്ന ഇടതു പാർട്ടികളും ഉണ്ട്.
കോൺഗ്രസിന് അനുയോജ്യമായ ഒരു പുതിയ നേതൃത്വം വേണമെന്നത് പോലെ, ഇന്നത്തെ ഇന്ത്യൻ പ്രതിപക്ഷത്തിനും ഒരു നേതൃത്വം ആവിശ്യമാണ്. അത് ബിജെപിയുടെ ബി ടീം എന്ന് വിളിക്കപ്പെടുന്ന പ്രസ്ഥാനങ്ങളിൽ നിന്നും ആവരുത്! അതെ സമയം ശക്തമായ നിരന്തരം പ്രതികരിക്കുന്ന പ്രതിപക്ഷമാണ് ഒരു ജനാധിപത്യ ഭരണത്തിന്റെ മൂലക്കല്ല് എന്ന തിരിച്ചറിവിൽ നിന്ന് ആവണം. തൽക്കാലം അതിനെങ്കിലും രാജ്യത്തെ ജനങ്ങൾക്ക് അർഹതയുണ്ട്.
പാർട്ടിയിലും സമൂഹത്തിലും ജനാധിപത്യം നിലനിർത്താനുള്ള ബാധ്യത കോൺഗ്രസിനും അതിനെ കുടുംബപേരുകൊണ്ട് മാത്രം ഇന്ന് നയിക്കുന്ന ‘ഗാന്ധി‘ മാർക്കും ഉണ്ട്…