neruda-800

തക്കാളിക്ക് ഒരു അർച്ചനാഗാനം- പാബ്ലോ നെരൂദ 

LITERATURE

 

 

[പാബ്ലോ നെരൂദയുടെ പ്രശസ്തമായ ode to tomatoes  എന്ന കവിതയുടെ സ്വതന്ത്ര തർജ്ജമ ]

തെരുവ് ചുവന്ന തക്കാളികൊണ്ട് നിറഞ്ഞിരിക്കുന്നു
പാതി മുറിച്ച തക്കാളി പോലെ വെളിച്ചം !
അതിന്റെ ചാറ് തെരുവിൽ ഒഴുകി പരക്കുന്നു!

ഡിസംബറിൽ അടുക്കളയിലേക്ക്
വർധിത വീര്യത്തോടെ അതിക്രമിച്ചു കയറുന്ന തക്കാളി!

ഉച്ചയൂണോടെ തീൻ മേശയിലെത്തുന്നു
സ്ഫടികപാത്രങ്ങൾക്കു മുകളിലിരിപ്പുറപ്പിക്കുന്നു ….
വെണ്ണ പുരട്ടിയ വിഭവങ്ങൾക്കും നീല ഉപ്പുപാത്രങ്ങൾക്കു മുകളിലും അത് ചിരിക്കുന്നു!

അത് ചൊരിയുന്നുത്
സ്വന്തം വെളിച്ചമാണ് ,
നിഷ്കളങ്കമായ മഹിമയാണ് !

വിവർത്തനം : മാപ്പുസാക്ഷി 

Comments

Your email address will be not published